ഭാര്യയുമായി വഴക്കിട്ട് സ്വയം കഴുത്തറുത്ത് യുവാവ് മരിച്ചു
തിരുവനന്തപുരം : വിതുരയില്‍ ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെ ഭാര്യ അശ്വതിയുമായി വഴക്കിടുകയും വീട്ടില്‍ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.
കഴുത്ത് മുറിച്ച ഉടനെ അശ്വതി ഉറക്കെ നിലവിളിച്ചതോടെ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന അച്ഛന്റെ അനുജൻ അനില്‍കുമാറും ഓട്ടോ ഡ്രൈവർ രാജേഷും ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റുള്ളവരും ഓടിയെത്തി സ്മിതേഷിന്റെ ഫ്ലാറ്റിന്റെ മുൻവാതില്‍ ചവിട്ടി തുറന്നു.
വാതില്‍ തുറന്നപ്പോള്‍ കഴുത്തറുത്ത് ചോര വാർന്ന് കത്തിയുമായി നില്ക്കുന്ന സ്മിതേഷിനെയാണ് ഇവർ കണ്ടത്. തുടർന്ന് ബലപ്രയോഗത്തിലൂടെ കത്തി വാങ്ങിയശേഷം ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക് സ്മിതേഷ് മരിച്ചിരുന്നു. വെള്ളിയാഴ്ച ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക് പോയിമടങ്ങി വന്ന ശേഷമാണ് സംഭവമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ വിതുരയിലെ സ്മിതേഷിന്റെ വീട്ടിലും ആറാം ക്ലാസില്‍ പഠിക്കുന്ന മകളെ കാട്ടാക്കടയിലെ അശ്വതിയുടെ വീട്ടിലും കൊണ്ടാക്കിയിരുന്നു. മൂന്നുമാസം മുൻപ് 50 പാരാസെറ്റമോള്‍ ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സ്മിതേഷ്.
മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുമങ്ങാട് പോലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരുന്നു.