play-sharp-fill
സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചാൽ കടുത്ത നടപടി ; മുന്നറിയിപ്പുമായി കേരള പൊലീസ്

സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചാൽ കടുത്ത നടപടി ; മുന്നറിയിപ്പുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ

കാസർക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനു പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചാൽ കടുത്ത നടപടി എടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.


പൊലീസിന്റെ കുറിപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിയാസ് മൗലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തും.

മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിൽ കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്.