ഉടുമ്പന്‍ചോലയിലെ ഇരട്ടവോട്ടുകള്‍ സിപിഎം ആസൂത്രണം ചെയ്തതെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഡീന്‍ കുര്യാക്കോസ്.

Spread the love

 

സ്വന്തം ലേഖകൻ
ഇടുക്കി:ഉടുമ്പന്‍ചോലയിലെ ഇരട്ടവോട്ടുകള്‍ സിപിഎം ആസൂത്രണം ചെയ്തതെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഡീന്‍ കുര്യാക്കോസ്.

പാര്‍ട്ടിയുടെ അറിവോടെയാണ് കള്ളവോട്ട് ചെയ്യാനുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന് സിപിഎം മറുപടി പറയേണ്ടി വരുമെന്നും ഡീന്‍ പ്രതികരിച്ചു.

ഒരേ മണ്ഡലത്തില്‍തന്നെ രണ്ട് വാര്‍ഡുകളിലായി പലര്‍ക്കും വോട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്തും ഇരട്ടവോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച്‌ ഇക്കാര്യം പ്രത്യേകം പരിശോധിക്കുന്നുണ്ട്. സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും ഡീന്‍ പറഞ്ഞു.