കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ച് സർക്കാർ.

Spread the love

തിരുവനന്തപുരം :കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഒരിക്കൽ കൂടി നൂറുകോടി രൂപ അനുവദിച്ചു സർക്കാർ.ഫെബ്രുവരിയിലും മാസാധ്യവും ആയിട്ട് 250 കോടി രൂപ നൽകിയിരുന്നു.രണ്ടാം പിണറായി സർക്കാർ ഇതുവരെ 2,795 കോടി രൂപയാണ്‌ പദ്ധതിക്കായി നല്‍കിയത്‌.ഇതില്‍ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണ്‌.

സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബത്തിന്‌ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സ പദ്ധതിയില്‍ ഉറപ്പാക്കുന്നു.

42 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇതിൻറെ നേട്ടം ഉണ്ടാകുവാൻ പോകുന്നത്.ഈ പദ്ധതിക്ക് കീഴിൽ വരുന്ന കുടുംബങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതാണ്.പ്രായപരിധി ഒന്നും കൂടാതെ കുടുംബത്തിലെ എല്ലാവർക്കും തന്നെ ഇതിൻറെ നേട്ടങ്ങൾ ഉപകാരപ്പെടുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടാത്തതും വാര്‍ഷിക വരുമാനം മുന്നു ലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങള്‍ക്ക്‌ കാരുണ്യ ബെനവലന്‍റ് ഫണ്ട് സൗജന്യ ചികിത്സ സ്‌കീമുമുണ്ട്‌.