കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ് .ഭീമമായ പിഴ ചുമത്തിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തീരുമാനം.

Spread the love

ഡൽഹി : 2020-21 ,21 -22 വർഷങ്ങളിലെ .നികുതിയും പലിശയും അടയ്ക്കാനാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.ഈ കടുത്ത നടപടിക്കെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ആദ്യം 1823 കോടി പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇന്നലെ രാത്രി രണ്ട് നോട്ടീസുകൾ കൂടി കോൺഗ്രസിന് കൊടുത്തത്.2020-21 ,21 -22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാനാണ് ഈ നോട്ടീസ് നൽകിയത്.എത്ര രൂപയാണ് പിഴ ചുമതിയിരിക്കുന്നത് എന്ന് രണ്ടു കൂട്ടരും വെളിപ്പെടുത്തിയിട്ടില്ല.

നിലവിലെ നടപടി സ്റ്റേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരിക്കും തിങ്കളാഴ്ച കോൺഗ്രസ് സുപ്രീംകോടതിയിൽ പരാതി നൽകുന്നത്.ഇതിനിടെ നാളത്ത ഇന്ത്യ സഖ്യത്തിന്‍റെ റാലി വ്യക്തി കേന്ദ്രീകൃതമല്ലെന്നും, ആദായ നികുതി വകുപ്പിന്‍റെ നടപടിയടക്കം ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group