നടി ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി.സരസ്വതി അന്തരിച്ചു.

Spread the love

കോട്ടയം : നടി ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി.സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.ഭര്‍ത്താവ് പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണി. ഇരുവരുടേയും ഏക മകളാണ് ജ്യോതിര്‍മയി.

അമല്‍ നീരദിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേര്‍ന്ന് നിരവധി പേരാണ് അനുശോചനമറിയിച്ച്‌ എത്തിയത്.എറണാകുളം ലിസി പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു

.മലയാളത്തിലെ പ്രശസ്ത സംവിധായകനായ അമല്‍ നീരദ് ആണ് മരുമകന്‍. പരേതനായ ഡോ. കൃഷ്ണ മൂര്‍ത്തി(ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി, ത്രിവിക്രമന്‍, പരേതയായ ഹൈമവതി എന്നിവര്‍ സഹോദരങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group