എൻഡിഎ കോട്ടയം നിയോജക മണ്ഡലം ഇലക്ഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു ; ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു  ഉദ്ഘാടനം ചെയ്തു 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: കേരളത്തിൽ യു ഡി എഫ്,  എൽ ഡി എഫ്  മുന്നണികൾ പരസ്പരം മത്സരിച്ച് അതിർത്തി കടന്ന് കഴിയുമ്പോൾ പരസ്പരം തോളിൽ കൈയ്യിട്ടു നടക്കുന്ന പ്രതിഭാസം കേരളത്തിലെ വോട്ടർമാർ തിരിച്ചറിയുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് എൻ ഡി എ കോട്ടയം നിയോജക മണ്ഡലം ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു അഭിപ്രായപ്പെട്ടു.

ബി ഡി ജെ എസ്  സംസ്ഥാന ഉപാദ്ധ്യക്ഷൻ എ ജി  തങ്കപ്പൻ, ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി എ ബി  ജയപ്രകാശ്, ബി ജെ പി  മധ്യമേഖല സെക്രട്ടറി നീറിക്കാട് കൃഷ്ണകുമാർ, മധ്യമേഖല ഉപാദ്ധ്യക്ഷൻ ടി എൻ  ഹരികുമാർ, ബി ഡി ജെ എസ് സംസ്ഥാന സമിതി അംഗം പി  അനിൽകുമാർ,ബി ജെ പി  ജില്ലാ ജനറൽ സെക്രട്ടറി എസ്  രതീഷ്, ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം സി എൻ  സുഭാഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് റീബവർക്കി, കുസുമാലയം ബാലകൃഷ്ണൻ, ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ശാന്താറാം റോയി തോളൂർ എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group