video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
Homeflashഎം.സി റോഡിൽ നാട്ടകത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിയായ യുവതി മരിച്ചു

എം.സി റോഡിൽ നാട്ടകത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിയായ യുവതി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തിരുവനല്ല കുമ്പനാട് ചെള്ളാട്ട് ഹൗസിൽ ജിനിയ ജോൺ (28)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും, എതിർദിശയിൽ നിന്നും ബൈക്കിലെത്തിയ ജോർജിനും പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ എം.സി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നിലെ റോഡിലായിരുന്നു അപകടം.

കോട്ടയത്ത് ഐഇഎൽടിഎസ് പഠിക്കുന്ന ജിനിയ ബന്ധുവായ യുവാവിനൊപ്പം പൾസർ ബൈക്കിൽ കോട്ടയത്തേയ്ക്ക് വരികയായിരുന്നു. ഇതിനിടെ എതിർദിശയിൽ നിന്നും വന്ന ബൈക്ക് ഇടത്തേയ്ക്ക് വെട്ടിച്ചു. പിന്നാലെ പാഞ്ഞെത്തിയ ഇവർ സഞ്ചരിച്ചിരുന്ന പൾസർ, വെട്ടിച്ച ബൈക്കിലേയ്ക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ റോഡിൽ ജിനിയ തലയടിച്ചു വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഇതുവഴി എത്തിയ ആംബുലൻസിൽ പരിേേക്കറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ ചിങ്ങവനം പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments