play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വാർത്ത; പൊലീസിൻ്റെ കാര്യക്ഷമത പരിശോധിക്കാൻ മോക്ഡ്രിൽ നടത്തി

കാഞ്ഞിരപ്പള്ളിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വാർത്ത; പൊലീസിൻ്റെ കാര്യക്ഷമത പരിശോധിക്കാൻ മോക്ഡ്രിൽ നടത്തി

സ്വന്തം ലേഖകൻ 

കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് രാവിലെ മോക്ഡ്രിൽ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അതീവ രഹസ്യമായി നടത്തിയ മോക്ഡ്രിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലാണ് സംഘടിപ്പിച്ചത്.


രാവിലെ 10.30 മണിയോടുകൂടി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി എന്ന തരത്തിൽ വാർത്ത നല്‍കുകയും , തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലും, സ്റ്റേഷൻ അതിർത്തികളിലും കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി പോലീസിന്റെ ശക്തമായ പരിശോധനയും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഉച്ചയോടു കൂടിയാണ് ഇത് മോക്ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെന്ന് സ്റ്റേഷനിലേക്ക് അറിയിച്ചത്. ഇത്തരത്തിൽ സംഭവം നടന്നു കഴിഞ്ഞാൽ പോലീസ് എടുക്കുന്ന മുൻകരുതലുകളെക്കുറിച്ചും, പോലീസിന്റെ കാര്യക്ഷമതയെക്കുറിച്ചും പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ അതീവ രഹസ്യമായി മോക്ഡ്രിൽ സംഘടിപ്പിച്ചതെന്ന് ജില്ലാ പോലീസ് മേധാവി കാർത്തിക് പറഞ്ഞു.