play-sharp-fill
വോട്ടിനൊപ്പം നോട്ടും വേണം…! ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥ; തിരഞ്ഞെടുപ്പ് ഫണ്ട് ജനങ്ങളില്‍ നിന്നും സമാഹരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

വോട്ടിനൊപ്പം നോട്ടും വേണം…! ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥ; തിരഞ്ഞെടുപ്പ് ഫണ്ട് ജനങ്ങളില്‍ നിന്നും സമാഹരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോട്ടയം: ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് പോലും പണമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ പരസ്യമായി പറഞ്ഞതോടെയാണ് കോണ്‍ഗ്രസ് നേരിടുന്ന സാമ്പത്തിക പ്രസിസന്ധി എത്രത്തോളം വലുതാണെന്ന് പുറംലോകം അറിഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ദേശീയ നേതൃത്വം മുൻപ് ഓരോ മണ്ഡലങ്ങളിലേക്കും പണം നല്‍കുമായിരുന്നെങ്കില്‍ ഇക്കുറി അതിന് കഴിയില്ലെന്ന സാഹചര്യം വന്നതോടെ വെട്ടിലായത് കേരളത്തിലെ നേതാക്കളാണ്.

ലക്ഷക്കണക്കിന് രൂപയാണ് ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് ചെലവിനായി കണ്ടേത്തേണ്ടി വരുന്നത്. ഇതിനായി പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

95 ലക്ഷം രൂപയാണ് ഒരു പാർലമെന്റ് മണ്ഡലത്തില്‍ സ്ഥാനാർഥിക്ക് ചെലവിടാവുന്ന നിയമപരമായ തുക. സാധാരണ മൂന്നുഘട്ടമായിട്ടാണ് ഹൈക്കമാൻഡ്‌ സഹായം വന്നിരുന്നത്. പ്രചാരണസാമഗ്രി തയ്യാറാക്കാൻ, സ്ഥാനാർഥി പര്യടനത്തിന്, നേതാക്കളുടെ പര്യടനത്തിന് എന്ന ക്രമത്തിലായിരുന്നു ഇത്. ഇക്കുറി ആദ്യഘട്ടം സഹായംപോലും എത്തിയിട്ടില്ല.

അക്കൗണ്ടില്‍ നടപടി നേരിട്ടതോടെ ഹൈക്കമാൻഡില്‍നിന്നുള്ള കാര്യമായ സഹായം സംസ്ഥാനഘടകം പ്രതീക്ഷിക്കുന്നുമില്ല.
പല മണ്ഡലത്തിലും സ്ഥാനാർഥികള്‍ സ്വന്തം നിലയില്‍ സംഘടിപ്പിച്ച പണംകൊണ്ടാണ് സാമഗ്രികള്‍ സജ്ജമാക്കിയത്. ചിലയിടങ്ങളില്‍ പാർട്ടി എം.എല്‍.എ.മാർ തന്നെ പ്രാഥമിക പ്രചാരണസാമഗ്രി സജ്ജമാക്കി. പക്ഷേ, ഇപ്പോള്‍ ഊർജിതമായി നടക്കേണ്ട വീടുകയറ്റം അടക്കമുള്ള പ്രചാരണത്തിന് പണമില്ലായ്മ പ്രശ്നമാണ്.
ഒരുദിവസത്തെ ജോലി വേണ്ടെന്നുവെച്ച്‌ പ്രവർത്തനത്തിനിറങ്ങുന്നവർക്ക് ചെലവുകാശും കൊടുക്കേണ്ടതുണ്ട്.