play-sharp-fill
അടിച്ച്‌ വീഴ്ത്തി വിരാട് കോഹ്ലി; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു; വിജയം നാല് വിക്കറ്റിന്

അടിച്ച്‌ വീഴ്ത്തി വിരാട് കോഹ്ലി; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു; വിജയം നാല് വിക്കറ്റിന്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വിജയം.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആര്‍സിബി വിജയിച്ചത്.
177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് വേണ്ടി 49 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് വിജയശില്‍പ്പി.

കോഹ്ലിയൊഴികെ മുന്‍നിരയില്‍ ആര്‍ക്കും തന്നെ തിളങ്ങാന്‍ കഴിഞ്ഞില്ല. അഞ്ചാമനായി കോഹ്ലിയും ആറാമനായി അനൂജ് റാവത്തും പുറത്തായപ്പോള്‍ അപകടം മണത്തെങ്കിലും 10 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക് ഫിനിഷിംഗ് മികവിലൂടെ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് പന്തില്‍ 17 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇംപാക്‌ട് സബ് മഹിപാല്‍ ലോംറോറും തിളങ്ങിയതോടെയാണ് ബംഗളൂരു ജയിച്ച്‌ കയറിയത്. പഞ്ചാബ് കിംഗ്‌സിന് വേണ്ടി കാഗിസോ റബാഡ, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ 45(37), പ്രഭ്‌സിമ്രാന്‍ 25(17), ലിയാം ലിവിംഗ്സ്റ്റണ്‍ 17(13), സാം കറന്‍ (23(17) ജിതേഷ് ശര്‍മ്മ 27(20), ശശാങ്ക് സിംഗ് 21*(8) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്.

ആര്‍സിബിക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ യാഷ് ധയാല്‍, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.