
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി യിൽ നിന്ന് ഒറിജിനൽ രേഖകളുടെ ആവശ്യയുമായി ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഫോറൻസിക് പരിശോധന ആവശ്യമുള്ളതിനാൽ തന്നെ ഒറിജിനിൽ രേഖകൾ ആവശ്യമാണ്, അതിനാലാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സമാന ആവശ്യമായി മുൻപേ സമീപിച്ചെങ്കിലും കോടതി ആവശ്യം തളിക്കളഞ്ഞിരുന്നു.
മുൻകൂട്ടി തന്നെ ഇത്തരത്തിൽ രേഖകൾ ആവശ്യമാണ് ഹൈക്കോടതി പറഞ്ഞെങ്കിലും, ഒറിജിനൽ രേഖകൾ നൽകാൻ കഴിയില്ല എന്നായിരുന്നു ഇഡിയുടെ മറുപടി.
തുടർന്നുള്ള അന്വേഷണമായി മുന്നോട്ട് പോകണമെങ്കിൽ രേഖകൾ വേണം എന്ന ആവശ്യo മുന്നോട്ട് വെച്ചു കൊണ്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് അപ്പീൽ നൽകിയത്.രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടത്തുന്ന നീക്കമാണെന്നും രേഖകളുടെ പകർപ്പ് നൽകാൻ തയ്യാറല്ലെന്നും ഇഡി ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഹർജി തള്ളിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം എത്രയും പെട്ടന്ന് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരുവന്നൂരിന് പുറമേ മറ്റ് 12 ബാങ്കുകളുടെ അഴിമതി കൂടി അന്വേഷിക്കാൻ ഉണ്ടെന്ന് ഇ.ഡി അറിയിച്ചു.