എൻ ഡി എ കൺവെൻഷനിൽ പി സി ജോർജിനു ക്ഷണമില്ല

Spread the love

‏കോട്ടയം : തുഷാർ വെള്ളാപ്പള്ളി യുടെ ഇലക്ഷൻ കൺവെൻഷനിലേക്ക് പി സി ജോർജിന് ക്ഷണമില്ല.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന പരുപാടിയിൽ നിന്നാണ് പി സി ജോർജിനെ ഒഴിവാക്കിയത്.തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയില്‍നിന്ന് ഉള്‍പ്പെടെ പി സി ജോർജ് വിട്ടുനിന്നിരുന്നു..ബി ഡി ജെ എസും പി സി ജോർജും തമ്മിൽ കുറച്ചു നാളുകളായി ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ തുടർച്ചയെന്നോണമാണ് ഈ സംഭവം.പത്തനംതിട്ടയിലെ തന്റെ സ്ഥാനാർഥിത്വം തടഞ്ഞത് ബി ഡി ജെ എസാണെന്ന് പി സി ജോർജ് നേരത്തെ ആരോപിച്ചിരുന്നു.അനില്‍ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തില്‍ പി.സി.ജോർജ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.അനിലിനെ ജനങ്ങൾക്ക് അറിയുമോ എന്ന് ചോദ്യം ഉന്നയിച്ചാണ് അദ്ദേഹം തന്റെ എതിർപ്പ് വ്യക്തമാക്കിയത്.എന്നാൽ മുതിർന്ന നേതാവ് എന്ന നിലയിൽ പി സി ജോർജ് കൂടുതൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും പരിപാടികളിൽ പങ്കെടുക്കണമെന്ന് ബി ഡി ജെ എസ് അഭിപ്രായപ്പെട്ടു.

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group