
വണ്ടിപ്പെരിയാർ: വർക്ക് ഷോപ്പിൽ കിടന്ന ബസിന് ഫിറ്റ്നസും , ടാക്സും ഇല്ലെന്ന് കണ്ട് പിഴ ഈടക്കാക്കി മോട്ടർ വാഹന വകുപ്പ്.
ഉടുമ്ബൻചോല ഓഫീസിലെ ഉദ്യോഗസ്ഥനെതിരേ ബസ് ഉടമ എ.എം. അഷ്റഫ് ഗതാഗതമന്ത്രിക്കും കമ്മിഷണർക്കും പരാതി നല്കി.
ഫെബ്രുവരി 5 – ന് ബസ്സ് വണ്ടിപെരിയാറിലെ വർക്ക്ഷോപ്പിലാണ് ഇട്ടിരുന്നത്. അന്ന് അവിടെ എത്തിയ എം.വി.ഡി ഉദ്യോഗസ്ഥൻ ഫോട്ടോ എടുത്ത് സൈറ്റിൽ അപ്ലോട് ചെയ്തതിനുശേഷം പിഴ. ഈടക്കുകയായിരുന്നു. വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒ. ഓഫീസില്‍ എത്തിയപ്പോഴാണ് ഇക്കാര്യം ബസുടമ അറിയുന്നത്. ഇതേതുടർന്ന് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group