
സ്വന്തംലേഖകൻ
കോട്ടയം : എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ (മാര്‍ച്ച് 13) നു തുടക്കം കുറിക്കും. കോട്ടയം ജില്ലയില്‍ നാലു വിദ്യാഭ്യാസ ജില്ലകളിലെ 256 പരീക്ഷാ കേന്ദ്രങ്ങളില്‍ 20429 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 9693 പേര്‍ ആണ്‍കുട്ടികളും 10736 പേര്‍ പെണ്‍കുട്ടികളുമാണ്.
കോട്ടയം എം.ഡി സെമിനാരി സ്‌കൂളിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികളുള്ളത്- 467 പേര്‍. ഏറ്റവും കുറവ് തോട്ടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലാണ്- നാലു പേര്‍. കോട്ടയം -94, പാലാ-49, കാഞ്ഞിരപ്പള്ളി 71, കടുത്തുരുത്തി-42 എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം.