കാട്ടാനക്കൂട്ടത്തിലെ ഒരു വയസ്സ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈയുടെ അറ്റത്ത് മാരക മുറിവ് ; നിരീക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും
സ്വന്തം ലേഖകൻ
ചിന്നക്കനാല്‍: കാട്ടാനക്കൂട്ടത്തിലെ ഒരു വയസ്സ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈയുടെ അറ്റത്ത് മാരക മുറിവ്. മുറിവേറ്റ ഭാഗം വലിയ ദ്വാരമായി മാറിയിട്ടുണ്ട്. ആനയിറങ്കല്‍ വനമേഖലയില്‍ ചുറ്റിത്തിരിയുന്ന കാട്ടാനയ്ക്കാണ് മുറിവേറ്റത്. കമ്പിവേലി പൊട്ടിക്കുന്നതിനിടയില്‍ മുറിവേറ്റതാകാമെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ആനയ്ക്കു മുറിവേറ്റ വിവരം രണ്ടു ദിവസം മുൻപാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. കാട്ടാനക്കൂട്ടത്തോടൊപ്പമുള്ള കുട്ടിയാനയെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നല്കാൻ പ്രയാസമാണെന്നാണു വെറ്ററിനറി സർജന്മാരുടെ അഭിപ്രായം. വനം ഉദ്യോഗസ്ഥരും വാച്ചർമാരും പരുക്കേറ്റ കുട്ടിയാനയെ സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഡ്രോണ്‍ ഉപയോഗിച്ച് കുട്ടിയാനയുടെ ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം ഏലത്തോട്ടത്തിനുള്ളിലായതിനാല് സാധിച്ചില്ല. വരുംദിവസങ്ങളിലും നിരീക്ഷണം തുടരുമെന്ന് അധികൃതർ പറഞ്ഞു.