
സിദ്ധാർത്ഥന്റെമരണം: സിബിഐ അന്വേഷണം: മുഖ്യമന്ത്രി ഉറപ്പു നല്കി: 5 വർഷത്തിനുള്ളിൽ കോളജിൽ നടന്ന മരണങ്ങളും അന്വേഷണ പരിധിയിൽ വേണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം
സ്വന്തം ലേഖകൻ
വയനാട് :പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ . സിബിഐ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധാർത്ഥന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടിൽ വിശ്വാസമുണ്ടെന്ന് പിതാവ് പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ കോളേജിൽ നടന്ന മരണങളിൽ അന്വേഷണം വേണം. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു
. പുതിയ അന്വേഷണം ഇപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയില്ല. ഇന്ന് രാവിലെയാണ് സിദ്ധാർത്ഥന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
ഇതിനിടെ ഈ കേസിൽ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0