play-sharp-fill
പത്മജാ ഫാക്ടര്‍ കേരള രാഷ്ട്രീയം തിരുത്തുന്നു; വടകരയിലും തൃശൂരിലും ഇടത്-വലത് ധാരണയോ…? സുരേഷ് ഗോപിയെ തളയ്ക്കാൻ സിപിഎം വോട്ടുകള്‍ മുരളിക്കുപോകും; ശൈലജ ടീച്ചറെ ജയിപ്പിക്കാൻ കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചും; പഴയ കോലീബിക്കു പകരം വടകരയില്‍ ഇത്തവണ കോലീമാ സഖ്യമോ? കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ ഇനി പൂഴികടകൻ….

പത്മജാ ഫാക്ടര്‍ കേരള രാഷ്ട്രീയം തിരുത്തുന്നു; വടകരയിലും തൃശൂരിലും ഇടത്-വലത് ധാരണയോ…? സുരേഷ് ഗോപിയെ തളയ്ക്കാൻ സിപിഎം വോട്ടുകള്‍ മുരളിക്കുപോകും; ശൈലജ ടീച്ചറെ ജയിപ്പിക്കാൻ കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചും; പഴയ കോലീബിക്കു പകരം വടകരയില്‍ ഇത്തവണ കോലീമാ സഖ്യമോ? കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ ഇനി പൂഴികടകൻ….

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഉയർന്നതോടെ, അവസാന നിമിഷം പത്മജയെ മുൻനിർത്തി ബിജെപി നടത്തിയ, അങ്കച്ചുവടാണ് കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിയത്.

എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണിക്ക് പിന്നാലെ, കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലും, ബിജെപിയില്‍ എത്തിയത് രണ്ടു മണ്ഡലങ്ങളുടെ രാഷ്ട്രീയ ജാതകവും മാറ്റി. ഇതോടെ ആദ്യം വടകരയില്‍ മത്സരിക്കുന്നമെന്ന് പ്രഖ്യാപിച്ചിരുന്ന സിറ്റിങ് എം പിയും പത്മജയുടെ സഹോദരനുമായ മുരളീധരൻ തൃശൂരിലേക്ക് മാറി. തൃശൂരിലെ സിറ്റിങ്ങ് എം പി, ടി എൻ പ്രതാപനാവട്ടെ മുരളിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.

അതോടെ വടകരയിലേക്ക് പാലക്കാട് എംഎല്‍എ കൂടിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലാണ് മത്സരിക്കാനെത്തുന്നത്. ഇതോടെ അവിശ്വസനീയമായ രാഷ്ട്രീയ പൂഴിക്കടകൻ കൂടി ഈ രണ്ടുമണ്ഡലങ്ങളിലും ഉണ്ടാവാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുകാലത്ത് യുഡിഎഫിന് ബാലികേറാമലയായിരുന്ന വടകര. ഈ ഇടതുകോട്ടയില്‍ ഒഞ്ചിയം അടക്കം നിരവധി കർഷക സമരങ്ങള്‍ക്ക് സാക്ഷിയായ പാർട്ടി ഗ്രാമങ്ങളുണ്ട്. ഇന്ദിരാഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസിന് അനുകൂലമായി ആഞ്ഞടിച്ച സഹതാപതരംഗത്തിലും ഇടത് സ്വഭാവം മായാതെ നിന്ന മണ്ഡലമായിരുന്നു വടകര. കോണ്‍ഗ്രസും, ലീഗും ബിജെപിയും ഒന്നിച്ചിട്ടും വടകരയില്‍ ഇടതുസ്ഥാനാത്ഥി കെ പി ഉണ്ണിക്കൃഷ്ണൻ ജയിച്ചത്, ഇന്നും രാഷ്ട്രീയ വിദ്യാർത്ഥികള്‍ പഠിക്കുന്നതാണ്.

1971 മുതല്‍ 1991 വരെ തുടർച്ചയായി ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് കെ പി ഉണ്ണിക്കൃഷ്ണൻ. കോണ്‍ഗ്രസ് നേതാവായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ആദ്യത്തെ രണ്ട് തവണ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലെത്തിയത്. പിന്നീടുള്ള നാല് തവണ, എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിച്ചാണ് ലോക്സഭയിലെത്തിയത്. 1991-ലെ പൊതു തെരഞ്ഞെടുപ്പില്‍ വടകരയില്‍ കെ പി ഉണ്ണികൃഷ്ണനെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസിന് അഭിമാന പ്രശ്നമായിരുന്നു. അങ്ങനെ ബിജെപിക്ക് കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ കോണ്‍ഗ്രസ് വടകരയില്‍ മത്സരിപ്പിച്ചു.

അഡ്വ എം രത്നസിങ് ആണ് വടകര ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ബിജെപി അദ്ദേഹത്തിന് പിന്തുണ നല്‍കി. ഇതാണ് കോലീബി സഖ്യമായി അറിയപ്പെടുന്നത്. എന്നാല്‍ അവസാനം ഫലം വന്നപ്പോള്‍ കെ പി ഉണ്ണിക്കൃഷ്ണൻ തന്നെ വിജയിച്ചു. പിന്നീട് ഉണ്ണിക്കൃഷ്ണൻ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ ഒ ഭരതനിലുടെ സിപിഎം മണ്ഡലം നിലനിർത്തി.

പത്മജ സംഘപരിവാർ ക്യാമ്ബില്‍ എത്തിയയോടെ, കോണ്‍ഗ്രസിനെയും, വ്യക്തിപരമായി കെ മുരളീധരനെയും സംബന്ധിച്ച്‌ അതി നിർണ്ണായകമാണ് തൃശൂരിലെ തെരഞ്ഞെടുപ്പ്. വിജയം ആവർത്തിക്കാമെന്ന് ഉറച്ചുവിശ്വസിച്ച്‌ ടി.എൻ പ്രതാപൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതിന്റെ പിറ്റേദിവസമാണ് ഇവിടെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാവുന്നത്. കരുണാകരന്റെ മണ്ണില്‍ പത്മജ വേണുഗോപാല്‍ ബിജെപിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ അതിന് മറുപടി പറയാൻ കഴിയുന്ന ഏറ്റവും നല്ല ആള്‍ എന്ന നിലയിലാണ് മുരളീധരനെ കോണ്‍ഗ്രസ് തൃശ്ശൂരിലെത്തിച്ചിരിക്കുന്നത്.

തൃശ്ശൂരില്‍ മുരളീധരനെത്തിയാല്‍ പത്മജയുണ്ടാക്കിയ നെഗറ്റീവ് ഇമേജിനെ പ്രതിരോധിക്കാനാവുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മാത്രമല്ല, ഹിന്ദുവോട്ടുകളെ കുറെക്കൂടി സ്വാധീനിക്കാൻ കഴിയുന്ന നേതാവെന്ന വിലയിരുത്തലും മുരളീധരന് അനുകൂലമായി. ഇതിന് പുറമെ വി എസ് സുനില്‍കുമാറിനെ പോലെ ജനകീയനായ നേതാവ് എല്‍.ഡി.എഫില്‍ നിന്ന് ജനവിധി തേടിയിറങ്ങുമ്പോള്‍ സാധാരണക്കാരുടെ വോട്ട് ഭിന്നിക്കാതിരിക്കാനും ഇമേജുള്ള ഒരു നേതാവ് വേണ്ടതുണ്ട്.

ഇതിനെല്ലാം പുറമോ സുരേഷ്ഗോപി ഫാക്ടറിനെയാണ് ഇരുമുന്നണികളും ശരിക്കും ഭയക്കുന്നത്. ഇത്തര സ്ഥാനാർത്ഥി പ്രഖ്യാപനങ്ങള്‍ക്ക് മുൻപേ തിരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറിയ ഇടമായിരുന്നു തൃശ്ശൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രണ്ട് തവണ തൃശ്ശൂരിലെത്തി സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം അനൗദ്യോഗികമായി പ്രഖ്യാപിച്ചു. 2014-ല്‍ ബിജെപിയുടെ കെ.പി ശ്രീശൻ നേടിയ 1,02,681 എന്ന വോട്ടില്‍ നിന്ന് 2019 ആവുമ്പോഴേക്കും 2,93,822 എന്ന വൻ കുതിപ്പിലേക്ക് നടത്തിയ സുരേഷ് ഗോപിയുടെ പ്രകടനവും അവർക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു.

മണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് സുരേഷ് ഗോപിക്ക് കിട്ടുന്നത്. തൃശൂർ ശക്തന്മാർക്കറ്റ് നവീകരിച്ചതെല്ലാം സാധാരണക്കാരുടെ ഇടയില്‍ വലിയ ഇമേജാണ് സുരേഷ് ഗോപിക്ക് ഉണ്ടാക്കിയത്. മാത്രമല്ല, തൃശൂരിന്റെ ജനസംഖ്യയില്‍ നിർണ്ണായക വിഭാഗമായ ക്രൈസ്ത സമൂഹത്തിന് പഴയതുപോലെ, ബിജെപിയോട് എതിർപ്പില്ല. ക്രിസംഘികള്‍ എന്ന എതിരാളികള്‍ പരിഹസിക്കുന്ന ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ അടക്കം വർധിച്ചുവരികയാണ്. ആ രീതിയില്‍ നോക്കുമ്ബോള്‍ സുരേഷ് ഗോപിക്ക് അനുകൂലമായി ഹിന്ദു- ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം ഉണ്ടാവുമെന്ന്, കോണ്‍ഗ്രസ് ക്യാമ്പിലും ഭയമുണ്ട്.