‘അങ്ങനെ പേടിക്കുന്ന ആളല്ല ഞാൻ…! രാഹുല്‍ എങ്ങനെയാണ് പത്ത് ദിവസം ജയിലില്‍ കിടന്നതെന്ന് എനിക്കറിയാം; പിന്നാമ്പുറ കഥകള്‍ എന്നെകൊണ്ട് പറയിക്കരുത്’; രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിച്ച്‌ പത്മജ വേണുഗോപാല്‍

Spread the love

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്നു പത്മജ വേണുഗോപാല്‍.

രാഹുല്‍ ജയിലില്‍ കിടന്ന കഥകള്‍ തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും പത്മജ മുന്നറിയിപ്പ് നല്‍കി. മോശം പരാമർശത്തിലൂടെ കരുണാകരന്റെ മകളല്ല താൻ എന്നാണ് രാഹുല്‍ പറഞ്ഞതെന്നും പത്മജ വിശദീകരിച്ചു.

”രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയിലിരുന്നു നേതാവായ ആളാണ്. അദ്ദേഹം എങ്ങനെയാണ് ജയിലില്‍ 10 ദിവസം കിടന്നതെന്നും അതിന്റെ പിന്നിലെ കഥകള്‍ എന്താണെന്നും എനിക്കറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എന്നെ വഴിയില്‍ തടയുമെന്നു പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാൻ. അച്ഛൻ ജയിലില്‍ പോകുന്നതു ഞാൻ കണ്ടിട്ടുണ്ട്. രാജൻ കേസിന്റെ സമയത്ത് ഒളിവില്‍ പോയി അച്ഛനെ കണ്ടയാളാണ് ഞാൻ, പേടിക്കില്ല”-പത്മജ വിശദീകരിച്ചു.