കോട്ടയം ലോകസഭ ഇടതു മുന്നണി കൺവെൻഷൻ ഞായറാഴ്ച തിരുനക്കരയിൽ
കോട്ടയം: കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡലം കൺവെൻഷൻ മാർച്ച് 10 ന് വൈകുന്നേരം 4 ന് കോട്ടയം തിരുനക്കര മൈതാനത്ത് നടത്തുമെന്ന് പാർലമെന്റ് മണ്ഡലം ഇടതുമുന്നണി കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.
ഇത് സംബന്ധിച്ചുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. കോട്ടയം ലോകസഭ മണ്ഡലത്തിലെ 66, പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികളിൽ നിന്നും പതിനായിരം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.
മണ്ഡലത്തിലെ 1198 ബൂത്തുകളിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തിൽ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
മാത്യു റ്റി തോമസ് എംഎൽഎ, ലതിക സുഭാഷ്, ഇ പി ദാമോദരൻ മാസ്റ്റർ, പി സി ജോസഫ് എക്സ് എംഎൽഎ, മാത്യൂസ് കോലഞ്ചേരി, പി ഗോപകുമാർ, ഡോ. ഷാജി കടമല, ജിയാഷ് കരീം, സലിം വാഴമറ്റം, ദിലീപ് എം കെ, എം എം ദേവസ്യാ തുടങ്ങിയ ഘടകകക്ഷി നേതാക്കളും സി പി എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, ബെന്നി മൈലാടൂർ, എം ടി കുര്യൻ, മാത്യൂസ് ജോർജ്, സണ്ണി തോമസ്, സാജൻ ആലക്കുളം, ഔസേപ്പച്ചൻ തകിടിയേൽ, ബോബൻ ടി തെക്കേൽ, എന്നിവർ പങ്കെടുക്കും.