
സ്വന്തം ലേഖകൻ
തിരുവനന്തുപുരം: ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ പദ്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണം. വിമാനത്താവളത്തില്‍ വച്ച് കേന്ദ്രന്ത്രി വി മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, വിവി രാജേഷ് ഉള്‍പ്പടെ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പദ്മജയെ വരവേറ്റത്.
മരാര്‍ജി മന്ദിരത്തില്‍ വച്ച് ബിജെപി നേതാക്കള്‍ക്കൊപ്പം പദ്മജ മാധ്യമങ്ങളെ കാണും. പദ്മജ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പദ്മജ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പദ്മജ പറഞ്ഞു.