ഒളശ്ശ സി.എം.എസ് എൽ.പി.സ്ക്കൂൾ വാർഷികം ആഘോഷിച്ചു

Spread the love

 

സ്വന്തം ലേഖകൻ
ഒളശ്ശ : സി.എം.എസ് എൽ.പി.സ്ക്കൂളിൻ്റെ 184-ാമത് വാർഷികം ആഘോഷിച്ചു. വാർഷിക സമ്മേളനം അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് ഉത്ഘാടനം ചെയ്തു. സ്ക്കൂൾ ലോക്കൽ മാനേജർ റവ. ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലീന പി.കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് മെസർ സുനിത അഭിഷേക് സിഎംഎസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബീന മേരി ഇട്ടി , ഒളശ്ശ സെൻ്റ് മാർക്സ് ചർച്ച് കമ്മറ്റിയംഗം മാണി ജോസഫ് ,പിടിഎ പ്രസിഡന്റ് സതീഷ് കുമാർ സി.എസ് , ആദിത്യ കൃഷ്ണൻ സി.എസ് എന്നിവർ പ്രസംഗിച്ചു..

2023 എൽഎസ്എസ് പരീക്ഷാ ജേതാവ് അലീന അനോഷ്, ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനി 2023 മാർച്ച് SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അനഘ പ്രീത് എന്നിവർക്ക് സ്കൂളിൻ്റെ ഉപഹാരങ്ങൾ നൽകി. എൻഡോവ്മെൻ്റ് വിതരണവും സമ്മാനദാനവും നടത്തി. സീനിയർ അസിസ്റ്റൻറ് സവിത മേരി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നീതു ജോൺ നന്ദിയും അറിയിച്ചു

. മഴവിൽ മനോരമ ഒരു ചിരി ഇരുചിരി ബമ്പർ ചിരി ഫെയിം റെജിൻ ടി പ്രസാദ് മോണോ ആക്ട് അവതരിപ്പിച്ചു. പ്രീ പ്രൈമറി, പ്രൈമറി കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group