‘കരുണാകരനും ആന്റണിയും കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഉമ്മൻചാണ്ടി’; ഇനി ചാണ്ടി ഉമ്മനെങ്ങാനും ആണോ അടുത്തത്..? സോഷ്യല്‍ മീഡിയയിൽ ചര്‍ച്ച കൊഴുക്കുന്നു

Spread the love

കൊച്ചി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടെ വലിയ കോളിളക്കമാണ് കോണ്‍ഗ്രസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

video
play-sharp-fill

കോണ്‍ഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളുടെ മക്കള്‍ ഓരോന്നായി ബിജെപിയിലേക്ക് പോകുന്നത് വലിയ ക്ഷീണമാണ് കോണ്‍ഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത്.
എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണിയും മുൻപ് ബിജെപിയില്‍ ചേർന്നിരുന്നു. ഇത് മുൻനിർത്തി വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കരുണാകരനും ആന്റണിയും കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയാണ്, ഇനി ചാണ്ടി ഉമ്മനെങ്ങാനും ആണോ അടുത്തത് ബിജെപിയിലേക്ക് പോകുന്നത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചർച്ച ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സംബന്ധിക്കുന്ന സൂചനകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ലെങ്കിലും ഒരു ബട്ടർഫ്‌ളൈ എഫക്‌ട് പോലെ ഇതും സംഭവിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.