സിഐഐ കേരള ഘടകത്തിന് പുതിയ ഭാരവാഹികൾ;വിനോദ് മഞ്ഞില ചെയർമാൻ, ശാലിനി വാര്യർ വൈസ് ചെയർപേഴ്സൺ

Spread the love

 

സിഐഐ കേരള ഘടകത്തിന് പുതിയ ഭാരവാഹികൾ;വിനോദ് മഞ്ഞില ചെയർമാൻ, ശാലിനി വാര്യർ വൈസ് ചെയർപേഴ്സ

video
play-sharp-fill

 

കൊച്ചി: 2024 – 25 വർഷത്തേക്കുള്ള കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള സംസ്ഥാന കൗൺസിലിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.വിനോദ് മഞ്ഞില സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു . ശാലിനി വാര്യർ ആണ് പുതിയ വൈസ് ചെയർപേഴ്സൺ.

മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാൻ ആണ് വിനോദ് മഞ്ഞില. നിലവിൽ കേരള ഘടകത്തിന്റെ വൈസ് ചെയർമാൻ ആയിരുന്നു. സിഐഐയുടെ ഭക്ഷ്യ സംസ്കരണം, ഫാമിലി ബിസിനസ്സ് പോലുള്ള പാനലുകളിൽ പ്രവർത്തി വിനോദ് മഞ്ഞില സിഐഐ തൃശൂർ സോണിൻ്റെ മുൻ ചെയർമാൻ കൂടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡബിൾഹോഴ്സ് എന്ന ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന പ്രമുഖ ഭക്ഷ്യ സംസ്കരണ കമ്പനിയാണ് മഞ്ഞിലാസ്.വിനോദ് മഞ്ഞില മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിടെക്കും ടി.എ.പൈ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിഎയും നേടിയിട്ടുണ്. 1959-ൽ എം.ഒ.ജോൺ സ്ഥാപിച്ച മഞ്ഞിലാസ് ഗ്രൂപ്പ് ഇപ്പോൾ രണ്ടാം തലമുറ ആണ് നയിക്കുന്നത്.

ഡബിൾ ഹോഴ്സ് ഉൽപ്പന്നങ്ങൾ നിലവിൽ 35-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.ഫെഡറൽ ബാങ്ക് റീട്ടെയിൽ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡുമാണ് ശാലിനി വാര്യർ.

സംസ്ഥാനത്തും ദക്ഷിണ മേഖലയിലും സിഐഐയുടെ ഇന്ത്യൻ വുമൺ നെറ്റ്‌വർക്കിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2015 നവംബർ 2-ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായാണ് ഫെഡറൽ ബാങ്കിൽ ചേർന്നത്.ഓപ്പറേഷൻസിലെ മികവും ഡിജിറ്റൽ നവീകരണവുമായിരുന്നു പ്രാഥമിക ഉത്തരവാദിത്തങ്ങൾ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയിൽ അംഗമാണ്. 1989-ൽ അഖിലേന്ത്യാ തലത്തിൽ സിഎ പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരിയായി.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിൻ്റെ സർട്ടിഫൈഡ് അസോസിയേറ്റ് കൂടിയാണ്.

നിലവിൽ റീട്ടെയിൽ ബിസിനസ് വിപുലീകരണത്തിന് നേതൃത്വം നൽകുന്നു. തന്ത്രപ്രധാനമായ നയരൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്നു.ബാങ്കിൻ്റെ അതിവേഗ വളർച്ചയിൽ ടോപ് മാനേജ്മെന്റിനോട് ചേർന്ന് നിർണായക റോളിൽ പ്രവർത്തിക്കുന്നു

ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ ബോർഡിൽ ഫെഡറൽ ബാങ്കിൻ്റെ നോമിനി ഡയറക്ടർ കൂടിയാണ്.