വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു

Spread the love

തിരുവനന്തപുരം : പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. പാങ്ങോട് സ്വദേശി നിസാറുദീൻ (50) ആണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.

video
play-sharp-fill

വീടിന് തീ വച്ച ശേഷം ഇയാൾ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.

കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group