പാലാ പൊൻകുന്നം റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികള്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ : പൊൻകുന്നം റോഡില്‍ കൂരാലി ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം. ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികള്‍ക്ക് പരിക്ക്.

പള്ളിക്കത്തോട് ഐ ടി ഐ യില്‍ പഠിക്കുന്ന കുന്നുംഭാഗം ചേന്നമല അഭിലാഷ് (21), പാലപ്ര കളരിയ്ക്കല്‍ അഭിജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊൻകുന്നം ഭാഗത്ത് നിന്ന് പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുളള ലോറിക്കിട്ട് ഇടറോഡില്‍ നിന്ന് കയറിവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ലോറി വെട്ടിച്ചു മാറ്റിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.