
കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം ; യാത്രക്കാരുണ്ടായിരിക്കെ വാഹനങ്ങള്‍ തമ്മില്‍ പരസ്പരം ഇടിപ്പിച്ച സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട് : മാവൂർ ബസ് സ്റ്റാൻഡിൽ യാത്രക്കാരുണ്ടായിരിക്കെ വാഹനങ്ങള്‍ തമ്മില്‍ പരസ്പരം ഇടിപ്പിച്ച് സ്വകാര്യ ബസിലെ ജീവനക്കാർ.
ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിനൊടുവിലാണ് ഇരുവാഹനങ്ങളും തമ്മില്‍ ഇടിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസെടുത്തതായി മാവൂർ പോലീസ് അറിയിച്ചു.
ഫാസില്‍, മുഹമ്മദ് ഷഹദ് എന്നീ ബസ് ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിക്കല്‍, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0