രണ്ടു യുവാക്കള്‍ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍..

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

റാന്നിയിൽ രണ്ട് യുവാക്കളെ കോഴിഫാമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ജണ്ടായിക്കലിലാണ് സംഭവം. ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ജണ്ടായിക്കൽ സ്വദേശികളായ മൂഴിക്കൽ പുതുപ്പറമ്പിൽ ബൈജു, നിജിൽ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നിജിലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കോഴിഫാം.ശനിയാഴ്ച രാത്രി ഇരുവരും ഫാമിലെത്തിയിരുന്നു. രാത്രിയിലുണ്ടായ മഴയെത്തുടർന്ന് ഫാമിലെ കാര്യങ്ങൾ നോക്കാൻ എത്തിയതായിരുന്നു. എന്നാൽ രാവിലെ വീട്ടുകാർ വന്നുനോക്കുമ്പോഴാണ് ഇരുവരും മരിച്ചനിലയിൽ കാണുന്നത്. തുടർന്ന് പോലീസെത്തി പരിശോധന നടത്തി.പോലീസിന്റെ പരിശോധനയിൽ ദുരൂഹത കണ്ടെത്താനായിട്ടില്ല. ഷോക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.