play-sharp-fill
രാജേഷിന് നാളെയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: ഭാര്യയാണ് വൃക്കനല്കുന്നത്: ഇനി തുടർ ചികിത്സയ്ക്കുള്ള പണം കണ്ടെത്തണം: ഇരുവരും കിടപ്പിലാകുന്നതോടെ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാകും:

രാജേഷിന് നാളെയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: ഭാര്യയാണ് വൃക്കനല്കുന്നത്: ഇനി തുടർ ചികിത്സയ്ക്കുള്ള പണം കണ്ടെത്തണം: ഇരുവരും കിടപ്പിലാകുന്നതോടെ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാകും:

സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടത്തു പ്രവർത്തിക്കുന്ന ലോട്ടറിഏജൻസ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ സഹകരണ സംഘം ജീവനക്കാരൻ വി.എസ്.രാജേഷ് വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി സഹായം തേടുന്നു. നാളെ കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഭാര്യ രഞ്ജുഷയാണ് വൃക്ക നൽകുന്നത്. പതിമൂന്നും പതിനൊന്നും വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.

പാമ്പാടി വെള്ളൂർ വാര്യം പറമ്പിൽ ശാന്തമ്മയുടെ മകനാണ് രാജേഷ്. സഹപ്രവർത്തകരും ചില സാമൂഹ്യ സംഘടനകളും ഉദാരമതികളായ നാട്ടുകാരുടെയും സഹായം കൊണ്ടാണ് ശസ്ത്രക്രിയയ്ക്കൊരുങ്ങുന്നത്. ഭാര്യയുടെ വൃക്കയാണ് രാജേഷിന് നല്കുന്നത്.

അതിനാൽ ശസ്ത്രക്രിയയോടെ രണ്ടു പേരും കിടപ്പിലാവും. തുടർ ചികിത്സയ്ക്കുള്ള പണം ഇനി കണ്ടെത്തണം. കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിൽ നല്ലവരായ ഉദാരമതികളുടെ സഹായം തേടുകയാണ് ഈ കുടുംബം.
രാജേഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾചുവടെ:bank name : CANARA BANK

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

A / c No: : 11004709 4368
Address : Rajesh& Renjusha , varyamparambil, velloor,
Branch : Pampady
lFSC Code : CNRB0003585
G Pay No : 92078270 83 (Renjusha )