
ഏറ്റുമാനൂര്‍: നൂറ്റൊന്ന് കവലയിലെ കാർ സർവ്വീസ് സെന്‍ററിലുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ചവയിൽ സർക്കാർ വാഹനങ്ങളും. കഴിഞ്ഞ ദിവസമാണ് സർവ്വീസ് സെൻ്റെറിൽ വൻ തീപിടിത്തമുണ്ടായത്.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ജലസേചനവകുപ്പ്, തലയോലപ്പറമ്പ് ഗവ.സ്‌കൂള്‍ എന്നിവിടങ്ങളിലെ ജീപ്പുകളാണ് കത്തി നശിച്ചത്. ഇവയടക്കം മൊത്തം ആറുവാഹനങ്ങളാണ് തീപിടിത്തത്തില്‍ പൂര്‍ണമായും നശിച്ചത്. എല്ലാം മഹീന്ദ്ര ജീപ്പുകളാണ്.
മഹീന്ദ്ര സർവിസ് സെന്‍ററായ മൈ മെക്കാനിക് കാര്‍ സർവ്വീസില്‍ ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു തീപിടിത്തം. കാര്‍ സെന്‍ററില്‍നിന്ന് തീയുയരുന്നത് കണ്ട അയല്‍വാസി കോട്ടയം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് യൂനിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീ പിടിത്ത സമയത്ത് സർവ്വീസ് സെൻ്റെറിൽ അറ്റകുറ്റപ്പണികള്‍ക്ക് 30തോളം വാഹനങ്ങളുണ്ടായിരുന്നു. അഗ്നിരക്ഷാ സേന തീയണച്ചതിനാല്‍ മറ്റു വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു. ഇവിടെ മാലിന്യം വീപ്പക്കുള്ളില്‍ കത്തിക്കാറുണ്ടെന്നും ഇതില്‍ നിന്നായിരിക്കാം തീപടര്‍ന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.