
മംഗലാപുരം : പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയിൽ ആണ് ആക്രമണം നടന്നത്. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി.
കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.
പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്. അഭിൻ ലക്ഷ്യമിട്ടത് ഒരു പെൺകുട്ടിയെ ആയിരുന്നു. എന്നാൽ ആക്രമണത്തിൽ സ്കൂൾ വരാന്തയിൽ ഇരിക്കുകയായിരുന്ന 3 പെൺകുട്ടികൾക്കും പരിക്കേൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group