
കോട്ടയം ജനറൽ ആശുപത്രിയിൽ ഇ എൻ ടി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക കേൾവി ദിനാചരണം സംഘടിപ്പിച്ചു.
“ചിന്താഗതികൾക്ക് മാറ്റം കുറിക്കാം, ചെവിയുടെയും കേൾവിയുടെയും പരിചരണം എല്ലാവർക്കും യാഥാർത്ഥ്യമാക്കാം ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി ഉദ്ഘാടനം ചെയ്തു. ഡോ. റോജസ് അദ്ധ്യക്ഷത വഹിച്ചു.
ഇ എൻ ടി ഡിപ്പാർട്ട്മെൻ്റ് മേലധികാരി ഡോ. ജി. വി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി വികസന സമിതി അംഗം പി കെ ആനന്ദക്കുട്ടൻ, ഡോ. ശശിലേഖ , ഓഡിയോളജിസ്റ്റ് വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.