play-sharp-fill
കോട്ടയത്തിനടുത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു: ഇന്നു രാവിലെ നീലിമംഗലം ഭാഗത്താണ് മൃതദേഹം കണ്ടത്:

കോട്ടയത്തിനടുത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു: ഇന്നു രാവിലെ നീലിമംഗലം ഭാഗത്താണ് മൃതദേഹം കണ്ടത്:

 

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തിനടുത്ത് നീലിമംഗലത്ത് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ എട്ടരയോടെയാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടത്.

പശ്ചിമ ബംഗാൾ സ്വദേശി മുസാഫിർ റഹ്മാനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ രാത്രിയിലാണ് അപകടമെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം റെയിൽട്രാക്കിന് സമീപത്ത് വീണ് കിടക്കുന്ന നിലയിൽ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.

തീവണ്ടിയിൽ വാതിലിന് സമീപം യാത്ര ചെയ്യുമ്പോൾ കാൽ തെറ്റി വീണു പോയതെന്നാണ് പ്രാഥമിക നിഗമനം.

ഏത് ട്രെയിനിൽ നിന്നാണ് വീണതെന്നും അറിവായിട്ടില്ല.

പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലേക്ക് ജോലി അന്വേഷിച്ച് എത്തിയതാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഗാന്ധിനഗർ പോലീസും, ആർ.പി.എഫും ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു.
Shared Via Malayalam Editor : http://bit.ly/mtmandroid