
സിദ്ധാർത്ഥൻ്റെ കൊലപാതകം എസ്എഫ്ഐയുടെ ഫാസിസ്റ്റ് പ്രവർത്തനങ്ങളുടെ ഉദാഹരണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് :
സ്വന്തം ലേഖകൻ
ബ്രഹ്മമംഗലം. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥൻ്റെ കൊലപാതകം എസ്എഫ്ഐയുടെ ഫാസിസ്റ്റ് പ്രവർത്തനങ്ങളുടെ ഉദാഹരണമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് പറഞ്ഞു. ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം പ്രസിഡൻ്റിൻ്റെ ചുമതല ഏറ്റെടുക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം പ്രസിഡൻ്റ് ജോർജുകുട്ടി ഷാജി അധ്യക്ഷത വഹിച്ചു. ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജെ.സണ്ണി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ.കെ.കൃഷ്ണകുമാർ, മോനു ഹരിദാസ്, നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ആദർശ് രഞ്ജൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.രാഹുൽ, സീതുശശിധരൻ, മഹേഷ്.കെ.മനോഹരൻ, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് പി.കെ.ജയപ്രകാശ്, കെഎസ് യു ജില്ല ജനറൽ സെക്രട്ടറി
ആദിത്യ മഹാദേവൻ, യൂത്ത് കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ജോൺജോസഫ്, യൂത്ത് കോൺഗ്രസ് മറവൻതുരുത്ത് മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ഒ.ജിഫിൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജോസ്മോൻസണ്ണി, അനിത്ത് സജി, നിജിൻജോസ്, ആൽബിൻ സോജൻ, അലൻമാത്യു, ആകാശ്മാത്യു, അമൽകുര്യൻ, തോംസൺബേബി,
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് നേതാക്കളായ പി.കെ.ദിനേശൻ, കെ.കെ.ഷാജി, റഷീദ് മങ്ങാടൻ, റെജിമേച്ചേരി, എസ്.ശ്യാംകുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ, സി.എസ്. സലിം, ടി.കെ.വാസുദേവൻ, രമണി മോഹൻദാസ്, ലയചന്ദ്രൻ തു തുടങ്ങിയവർ സംബന്ധിച്ചു.