പൊലീസുകാരെ ഇനി എടാ, എടീ വിളിച്ചാൽ വിവരമറിയും: തുല്യരാണെങ്കിലും ഉന്നതരാണെങ്കിലും ഇനി സാർ, മാഡം വിളിമതി; ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിൽ എല്ലാം വ്യക്തം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൊടുപുഴ: പൊലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയൽ സ്റ്റാഫും തമ്മിലുള്ള ഏറ്റുമുട്ടലും എടാ പോടാ എടീ പോടീ വിളിയും ശക്തമായതോടെ ഒടുവിൽ ജില്ലാ പൊലീസ് മേധാവി ഇടപെട്ടു. തുല്യറാങ്കിലും ഉയർന്ന റാങ്കിലും ഉള്ളവരെ സാർ, മാഡം എന്ന നിലയിൽ വിളിക്കണമെന്നും, കൃത്യമായ ബഹുമാനം അവർക്ക് നൽകണമെന്നും നിർദേശിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത് ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്. ഇതോടെ ജില്ലയിൽ ഡിപിഒ ഓഫിസിലെ മിനിസ്റ്റീരിയൽ സ്റ്റാഫും ചില പൊലീസുകാരും തമ്മിലുള്ള തർക്കത്തിനും ഏറ്റുമുട്ടലിനും തീരുമാനവുമായി.
പൊലീസുകാരും ഡിപിഒ ഓഫിസിലെ മിനിസ്റ്റീരിയൽ സ്റ്റാഫും ഇനി മുതൽ തുല്യറാങ്കിലും ഉയർന്ന റാങ്കിലുമുള്ളവരെ സാർ, മാഡം എന്നു വിളിക്കണം. സീനിയോരിറ്റി അനുസരിച്ച് ബഹുമാനം കൊടുക്കണം.ആരെയും തെറ്റായ രീതിയിൽ അഭിസംബോധന ചെയ്യാൻ പാടില്ല. പരാതിയുള്ളവർക്ക് പൊലീസ് ഹെൽപ് ഡെസ്‌കിൽ പരാതിപ്പെടാം. എന്നിങ്ങനെയുള്ള ഉത്തരവാണ് ഇപ്പോൾ ഇടുക്കി ജില്ലയിൽ പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെ മിനി സ്റ്റീരിയൽ ജീവനക്കാർക്കിടയിൽ ഇത്തരമൊരു ആക്ഷേപം ശക്തമായതതോടെയാണ് ഇപ്പോൾ ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്. മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്കായി ഇടുക്കി ജില്ലാ പൊലീസ് മേധാവി മാർച്ച് ഒന്നിന് പുറത്തിറക്കിയ ഉത്തരവിലാണ് ഇങ്ങനെ നിർദ്ദേശം വന്നിട്ടുള്ളത്. പ്രത്യേകിച്ചും ഡി പി ഒ യിലെ സ്ത്രീകളായ ജീവനക്കാർ സർവ്വീസ് സീനിയോരറ്റി നോക്കാതെ പൊലീസുകാരെ പേരുവിളിക്കുന്ന രീതി നില നിൽക്കുന്നുണ്ടെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകളിൽ പറഞ്ഞിട്ടുള്ളതുൾപ്പെടെ ഒമ്പത് നിർദ്ദേശങ്ങളാണ് ഉത്തരവിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എ എസ് ഐ റാങ്കിലുള്ളവർ പോലൂം മിനിസ്റ്റീരിയൽ സ്റ്റാഫിനെ കാണുമ്പോൾ ചെറിയ പരിഗണനയ്ക്കായി സല്യൂട്ട് ചെയ്യുന്ന ശീലമുണ്ടെന്നും ഇത് മൊത്തത്തിൽ പൊലീസ് സേനയ്ക്കുതന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഉത്തരവിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

പരാതിയുള്ളവർക്ക് ഹെൽപ് ഡെസ്‌കിനെ സമീപിക്കാമെന്നും ഇവിടെ പരാതിക്ക് ശരിയായ പരിഹാരം ലഭിച്ചില്ലങ്കിൽ ഡി പി ഒ യിലെ അസി.അഡ്മിസ്ട്രേറ്ററെ സമീപിക്കാവുന്നതാണെന്നും ഈ മാസം 20 നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ട ക്ലാസ്സ് നടത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.