
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കികൊണ്ട് ഉത്തരവ് ഇറങ്ങി. ആര്‍.ടി.ഒമാരും ജോ. ആര്‍.ടി.ഒമാരും ഈ മാസം 15-നുള്ളില്‍ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം.
13.07 സെന്റ് സ്ഥലമാണ് ടെസ്റ്റിങ് ട്രാക്കിന് വേണ്ടത്. ട്രാക്ക് ഒരുക്കേണ്ടതും, ശുചിമുറികള്‍, കുടിവെള്ളം, വാഹനപാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണ്ടിവരും. ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം സര്‍ക്കുലറില്‍ ഇല്ല. പുതിയതായി സ്ഥലം കണ്ടെത്തേണ്ടിവരുന്ന സാഹചര്യത്തില്‍ റവന്യു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ നിര്‍ദേശമുണ്ട്. മറ്റുമാര്‍ഗ്ഗമില്ലെങ്കില്‍ സ്വകാര്യ ഭൂമിയും പരിഗണിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്രായോഗികമായ നിര്‍ദേശങ്ങള്‍ സര്‍ക്കുലറിലുണ്ട്. ഒമ്പതിടത്ത് മാത്രമാണ് മോട്ടോര്‍വാഹനവകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഇതിലും മാറ്റം വരുത്തേണ്ടിവരും. ശേഷിക്കുന്ന 77 സ്ഥലങ്ങളില്‍ റവന്യു പുറമ്പോക്കിലും റോഡ് വക്കിലുമൊക്കെയാണ് പരിശോധന നടക്കുന്നത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലസൗകര്യം മിക്കയിടത്തുമില്ല.



