2000 രൂപ നോട്ടുകള്‍ പൂര്‍ണമായി തിരിച്ചെത്തിയില്ല; 8470 കോടി രൂപയുടെ നോട്ടുകള്‍ പൊതുജനങ്ങളുടെ കൈയിലുണ്ടെന്ന് റിസര്‍വ് ബാങ്ക്

Spread the love

മുംബയ്: പിൻവലിച്ച 2000 രൂപ നോട്ടുകളില്‍ 97.62 ശതമാനവും തിരിച്ചുകിട്ടിയതായി റിസർവ് ബാങ്ക് വ്യക്തമാക്കി.

ഇതില്‍ 8470 കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുണ്ടെന്നും ആർ.ബി.ഐ അറിയിച്ചു. 2023 മേയ് 19നാണ് ആർ‌.ബി.ഐ 200 രൂപ നോട്ട് പിൻവലിച്ചത്.

അന്ന് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടിയായിരുന്നു. 2024 ഫെബ്രുവരി 29ന് ലഭിക്കാനുള്ളത് 8470 കോടിയുടെ 2000 രൂപ നോട്ടുകളാണെന്ന് ആർ.ബി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2000 രൂപ നോട്ടുകള്‍ നിയമാനുസൃതമായി തുടരുമെന്നും രാജ്യത്ത 19 ആർ.ബി.ഐ ഓഫീസുകള്‍ വഴി 2000 രൂപ നോട്ടുകള്‍ ജനങ്ങള്‍ക്ക് ഡെപ്പോസിറ്റ് ചെയ്യാനും മാറ്റിവാങ്ങാനും കഴിയുമെന്നും ആർ.ബി.ഐ വ്യക്തമാക്കി. ഇന്ത്യ പോസ്റ്റ് വഴി ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും 2000 രൂപ നോട്ടുകള്‍ ആർ.ബി.ഐ ഓഫീസിലേക്ക് അയച്ച്‌ തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുമെന്നും അറിയിപ്പുണ്ട്.