video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainകായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്തവരും തോറ്റവരും വരെ ; പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ്...

കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്തവരും തോറ്റവരും വരെ ; പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റ് പിൻവലിച്ചു ; പട്ടികയില്‍ ഉദ്യോഗാർഥികള്‍ സംശയമുന്നയിച്ചതിനു പിന്നാലെയാണ് ലിസ്റ്റ് പിൻവലിച്ചത് 

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ട് ലിസ്റ്റ് പിൻവലിച്ചു. ലിസ്റ്റില്‍ അട്ടിമറി നടന്നെന്ന് ഉദ്യോഗാർത്ഥികള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പി എസ് സി റാങ്ക് പട്ടിക പിൻവലിച്ചത്.

സബ് ഇൻസ്പെക്ടർ (ഓപ്പണ്‍ / മിനിസ്റ്റീരിയല്‍ / കോണ്‍സ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പണ്‍ / കോണ്‍സ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കുള്ള റാങ്ക് പട്ടികയില്‍ അനർഹരും കടന്നുകൂടുകയായിരുന്നു. കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉള്‍പ്പെടുത്തിയാണ് പി എസ് സി ഷോർട്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, അനർഹർ ലിസ്റ്റില്‍ കടന്നുകൂടിയത് ക്ലറിക്കല്‍ പിഴവെന്ന നിലപാടിലാണ് പി എസ് സി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 26,27 തീയതികളില്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് അനർഹരും കടന്നുകൂടിയത്. എസ്‌ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുകപോലും ചെയ്യാത്തവരും തോറ്റവരും വരെ ഷോർട്ലിസ്റ്റിലുണ്ടായിരുന്നു. പട്ടികയില്‍ ഉദ്യോഗാർഥികള്‍ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് ലിസ്റ്റ് പിൻവലിക്കുകയായിരുന്നു.

പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകള്‍ ജയിച്ചവർക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. തുടർന്നു പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റിലാണു വൻതോതില്‍ അനർഹരും ഉള്‍പ്പെട്ടത്. ഷോർട്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഇന്റർവ്യൂ നടത്തിയാണു നിയമനം നടത്തുന്നത്.

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ വിഭാഗത്തില്‍ കായികപരീക്ഷാ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 928 പേരില്‍ 726 പേരും പരീക്ഷ പാസായതാണ് (78% വിജയം) ഒരുവിഭാഗം ഉദ്യോഗാർഥികളില്‍ സംശയം ജനിപ്പിച്ചത്. കടുപ്പമേറിയ പരീക്ഷ സാധാരണഗതിയില്‍ പകുതിപ്പേർ പോലും പാസാകാറില്ല. കായികപരീക്ഷയില്‍ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേർ ഷോർട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിശദ പരിശോധനയില്‍ വ്യക്തമായി.

രണ്ടു വിഭാഗങ്ങളിലെ നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർഥികള്‍ എഴുത്തുപരീക്ഷ പാസായാല്‍ രണ്ടു ലിസ്റ്റിലും ഉള്‍പ്പെടും. ഇവർ ഒറ്റ കായികപരീക്ഷയില്‍ പങ്കെടുത്താല്‍ മതി. എന്നാല്‍ ഇങ്ങനെയുള്ള ചിലർ രണ്ടു പട്ടികയിലും വരുന്നതിനു പകരം ഒരു പട്ടികയില്‍ മാത്രമേ ഉള്‍പ്പെട്ടുള്ളൂ.

ഈ പൊരുത്തക്കേടും ലിസ്റ്റിലെ പിഴവിനു തെളിവായി. കായികപരീക്ഷയില്‍ പങ്കെടുക്കാതെ തന്നെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ റജിസ്റ്റർ നമ്ബറുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പിഎസ്‌സി പട്ടിക പിൻവലിച്ചത്. സമാന പ്രശ്നം മറ്റു പട്ടികകളിലും സംഭവിച്ചിട്ടുണ്ടോയെന്നു പിഎസ്‍സി സൂക്ഷ്മപരിശോധന നടത്തണമെന്നും ഉദ്യോഗാർഥികള്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments