വസ്ത്ര വ്യാപാര സ്ഥാപന ഉടമയായ വീട്ടമ്മ കടയിൽ തൂങ്ങി മരിച്ച നിലയിൽ ; കുടുംബ വഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്
സ്വന്തം ലേഖകൻ
ആലപ്പുഴ: വസ്ത്ര വ്യാപര സ്ഥാപന ഉടമയായ വീട്ടമ്മയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല എക്സറെ കവലയ്ക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീർമുക്കം കാണികുളം രാജിറാം വീട്ടിൽ രാജി മഹേഷിനെ (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി കടയടച്ചു വീട്ടിൽ പോയ രാജി തിരികെ കടയിലേക്ക് വരികയായിരുന്നു. രാത്രി വൈകിയും കാണാതായതിനെ തുടർന്നു ഭർത്താവ് റാം മോഹൻ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വിട്ടുനൽകി. അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ്: റാം മോഹൻ (മർച്ചന്‍റ് നേവി). ബംഗളൂരുവിൽ വിദ്യാർഥിയായ മീര ഏക മകളാണ്.
Third Eye News Live
0