മീൻ കടയുടെ ഉദ്‌ഘാടനത്തിന് വിളിച്ചില്ല: കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്‌റ്റോറിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്; പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടിനെതിരെ പരാതി നൽകി കടയുടമ

Spread the love

കോട്ടയം: മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച്‌ കടയിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്.

video
play-sharp-fill

കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടാണ് അതിക്രമം നടത്തിയത്. അതിക്രമം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ലൈസൻസ് ചോദിച്ച്‌ കടയിലെത്തിയ സിബി, ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരിയുടെ ഫോണില്‍ നിന്ന് വിളിച്ച്‌ കടയുടമയേയും ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം ഫോണ്‍ മീൻ കൂനയിലേക്ക് വലിച്ചെറിഞ്ഞു. കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് കടയുടമ അറിയിച്ചു. നാട്ടുകാരുടെ പരാതിയില്‍ അന്വേഷിക്കാനാണ് കടയില്‍ പോയതെന്നും അതിക്രമം നടത്തിയിട്ടില്ലെന്നും സിബി വാദിച്ചു. രണ്ടാഴ്ച്ച മുൻപ് ആരംഭിച്ച കടയിലാണ് അതിക്രമം നടത്തിയത്.