
ചൂടുകാലത്ത് ചിക്കൻ വിഭവങ്ങൾ കഴിക്കാൻ ഇനി കുറച്ച് വിയര്‍ക്കും…! സംസ്ഥാനത്ത് ചിക്കൻ വിലയില്‍ വൻ വര്‍ധന; ഒരു മാസത്തിനിടെ കൂടിയത് 50 രൂപയിലേറെ; അവസരം മുതലെടുത്ത് ഇതര സംസ്ഥാന ലോബിയും
കോഴിക്കോട്: സംസ്ഥാനത്ത കോഴിയിറച്ചി വിലയില്‍ വൻ വർധന.
കിലോയ്ക്ക് 50 രൂപയിലധികമാണ് ഒരു മാസം കൊണ്ട് കൂടിയത്. ചൂട് കൂടിയത് ഉത്പാദനത്തെ കുറച്ചതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്.
ചിക്കൻ കുറവാണെങ്കില്‍ ഉരുളക്കിഴങ്ങിട്ട് കറി വയ്ക്കുന്നൊരു പതിവുണ്ട്. അങ്ങനെയെന്തെങ്കിലും ആശയം ആലോചിക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട് ഇറച്ചി വില. ഒരു മാസം മുൻപ് കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കന് വിലയിപ്പോള്‍ 240 ലെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത ചൂടില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചത്ത് പോവുകയും ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകള്‍ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും പല ഫാമുകളും കോഴികളുടെ എണ്ണം പാതിയോളമാണ് കുറച്ചത്.
വില കൂടിയതോടെ കടകളില്‍ ഇറച്ചി വില്‍പന കുത്തനെ ഇടിഞ്ഞു. സ്ഥിതി മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കുന്നതും വില കൂടാൻ കാരണമായെന്ന് കച്ചവക്കാർ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ ചൂടുകാലത്തെ ചിക്കൻ കറിയ്ക്ക് എരിവിത്തിരി കൂടും.
വരാനിരിക്കുന്നത് റംസാൻ കാലമാണ്. ഉത്പാദനം കൂടിയില്ലെങ്കില്‍ ഇറച്ചിവില ഇനിയും കൂടാനാണ് സാധ്യത.