കേസ് ഒഴിവാക്കാൻ കൈക്കൂലി ; എസ്‌ഐക്ക് കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ച്‌ വിജിലന്‍സ് കോടതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനിലെ എസ്‌ഐക്ക് ഒരു വർഷം കഠിനതടവ്.

കരുതല്‍ തടങ്കലിന് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സബ് ഇൻസ്പെക്ടറായിരുന്ന പി.സോമൻ പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. തടവിനുപുറമെ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 സെപ്റ്റംബറിലാണ് എസ്‌ഐ സോമൻ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. 20,000 രൂപ നല്‍കിയില്ലെങ്കില്‍ കരുതല്‍ തടങ്കലിന് കേസ് എടുക്കുമെന്നായിരുന്നു ഭീഷണി. 10,000 രൂപ ഇടനിലക്കാരൻ വഴി എസ്‌ഐ വാങ്ങുകയും ചെയ്തു. ബാക്കി 10,000 രൂപ വാങ്ങുന്നതിനിടയിലാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന പ്രേംദാസിന്റെ നേതൃത്വത്തിലുള്ള സംഘം സോമനെ പിടികൂടിയത്.

വിജിലൻസ് ഇൻസ്‌പെക്ടർമാരായ സജീഷ്, ഷൈജു, വഹാബ് എന്നിവരാണ് അന്വേഷണം നടത്തിയത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പിയായിരുന്ന ജോസി ചെറിയാനാണ് കുറ്റപത്രം സമർപ്പിച്ചത്. സോമൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോഴിക്കോട് വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.