
സ്വന്തം ലേഖകൻ
കോട്ടയം∙ ദേവസ്വം ബോർഡ് ജീവനക്കാരൻ കാർ അപകടത്തിൽ മരിച്ചു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ പാണ്ടനാട്, ചെറുകാഞ്ഞിപ്പുഴ കൃഷ്ണായനത്തിൽ ഉണ്ണികൃഷ്ണൻ എൻ (46) ആണു മരിച്ചത്.
ഇന്നു രാവിലെ നാലുമണിക്കാണ് അപകടം നടന്നത്. പാലക്കാട് ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പൂരം കണ്ടു മടങ്ങവേ ചങ്ങനാശേരിയിൽവച്ചായിരുന്നു ദുരന്തമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോളർ ലൈറ്റ് സ്ഥാപിക്കുന്നതിനായി നിർമിച്ച റോഡിന് സമീപത്തെ കോൺക്രീറ്റ് തൂണിൽ വാഹനം ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം.
കാർ ഓടിച്ചിരുന്നയാളും കൂടെയുണ്ടായിരുന്ന മറ്റു ജീവനക്കാരും സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിനേറ്റ കനത്ത ഇടിയെ തുടർന്നാണു മരണം. സംസ്ക്കാരം വ്യാഴം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: ലത, മക്കൾ:ഗൗതം കൃഷ്ണൻ, ഗഗൻ കൃഷ്ണൻ.



