കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ തീപ്പിടുത്തം തുടരുന്നു ; കുടിവെള്ളം അടക്കം മുടങ്ങി പ്രദേശവാസികൾ ദുരിതത്തിൽ

Spread the love

കോട്ടയം : ജില്ലയിലെ മലയോര മേഖലയിലെ തീപിടുത്തത്തില്‍ കുടിവെള്ളം അടക്കം മുടങ്ങി പ്രദേശവാസികള്‍ ദുരിതത്തില്‍. തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി കാഞ്ഞിരപ്പള്ളിയില്‍ നാലിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.

video
play-sharp-fill

50 കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കുന്ന ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ കത്തി നശിച്ചതോടെയാണ് കുടിവെള്ളം മുടങ്ങിയത്. ഇത് കൂടാതെ നൂറ് കണക്കിന് റബര്‍ മരങ്ങളും വാഴയും കത്തിനശിച്ചു.

കാഞ്ഞിരപ്പള്ളി, എരുമേലി, ഏന്തയാര്‍ എന്നിവിടങ്ങളിലായി ഒരു റബര്‍ എസ്റ്റേറ്റിലും 6 പറമ്ബുകളിലുമായിട്ടാണ് തീ പടര്‍ന്ന് പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് എല്ലായിടങ്ങളിലും തീയണച്ചത്. പാറക്കടവില്‍ പുതുപ്പറമ്ബില്‍ പി എസ് ജലാലിന്റെ പറമ്ബിലാുണ്ടായ തീപിടുത്തത്തില്‍ 25-ഓളം ഞാലിപ്പൂവന്‍ വാഴകള്‍ നശിച്ചു. പാറക്കടവ് – പത്തേക്കര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് 200 മീറ്ററോളം കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറക്കടവ് നീലമ്ബാറ എസ്റ്റേറ്റ്, പുതുപ്പറമ്ബില്‍, ഓലിക്കല്‍, പതിപ്പള്ളി, വാഴേല്‍പറമ്ബ്, മാക്കല്‍ക്കവല ജീരകത്തില്‍ പറമ്ബ് എന്നീ റബ്ബര്‍തോട്ടങ്ങളിലും തീപടര്‍ന്നു. ഇവിടങ്ങളില്‍ പലയിടത്തും വഴിസൗകര്യം ഇല്ലാത്തതിനാല്‍ അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് എത്താന്‍പറ്റാത്ത സാഹചര്യമായിരുന്നു. ഇത് തീ അണയ്ക്കല്‍ ദുഷ്‌കരമാക്കി. നാട്ടുകാരും അഗ്‌നിരക്ഷാസേനാംഗങ്ങളും ഹോസ് ഉപയോഗിച്ചും ബക്കറ്റുകളില്‍ വെള്ളമെത്തിച്ചുമാണ് തീ അണയ്ക്കാന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയിലെ ആദ്യഘട്ട തീപിടിത്തം ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. ഇതിന് ശേഷം എട്ട് മണിയോടെ ആദ്യം തീപിടിച്ചതിന്റെ മറുഭാഗത്ത് തോട്ടത്തില്‍ തീപിടിക്കുകയും ചെയ്തു. പാറക്കടവിലെ കുടിവെള്ള വിതരണ പമ്ബ് കത്തിനശിച്ചതോടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് വരെ ഇവിടത്തുകാര്‍ക്ക് വെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്.