
കൊച്ചി: പുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്.
ബോള്‍ഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകള്‍ക്ക് പിന്നാലെയാണ് ഈ അപ്ഡേഷൻ.
ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകള്‍. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ വാട്ട്സ് ആപ്പ് ചാനലിലൂടെയാണ് ഈ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.
ഐഒഎസ്, ആൻഡ്രോയിഡ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ആപ്പുകളില്‍ ഈ ഫീച്ചർ ലഭ്യമാണ്. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് മെസെജുകള്‍ പരിഷ്കരിച്ച് മറ്റുള്ളവർക്ക് അയക്കാനാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിമ്പിള്‍ ഷോട്ട് കട്ടുകള്‍ ഉപയോഗിച്ച് ചെയ്യാനാവുന്നതാണ് പുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷൻ. ഇതില്‍ ബുള്ളറ്റഡ് ലിസ്റ്റ് ഉപയോഗിച്ച് സന്ദേശങ്ങള്‍ പട്ടികയായി ചിട്ടപ്പെടുത്തി അയക്കാൻ സഹായിക്കുന്ന ഫീച്ചറാണിത് എന്ന പ്രത്യേകതയുമുണ്ട്. ബുള്ളറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മെസെജിന് മുമ്പായി കീബോർഡിലുള്ള ‘-‘ ചിഹ്നം ഉപയോഗിച്ച് ഡെസ്ക്‌ടോപ്പില്‍ Shift+Enter കൊടുക്കണം. ‘-‘ ചിഹ്നത്തിനും ടെക്‌സ്‌റ്റിനും ഇടയില്‍ ഒരു സ്‌പെയ്‌സ് നല്‍കണം. അത് അടുത്ത ബുള്ളറ്റ് പോയിൻ്റ് സ്വയം ക്രിയേറ്റ് ചെയ്യും.
മെസെജുകള്‍ അക്കമിട്ട് അയയ്ക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് നമ്പർ ലിസ്റ്റ്. ബുള്ളറ്റഡ് ലിസ്റ്റിന് സമാനമാണ് ഇത്. അക്കങ്ങളാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 1, 2, 3 എന്ന ക്രമത്തില്‍ അക്കങ്ങള്‍ ഇട്ട് മെസെജ് ടൈപ്പ് ചെയ്ത് ഡെസ്ക്‌ടോപ്പില്‍ Shift+Enter നല്‍കിയാല്‍ സ്വയമേവ അടുത്ത നമ്പറിലേക്ക് സന്ദേശം ക്രമീകരിക്കാനാവും.
പ്രധാനപ്പെട്ട ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്യാനും മെസെജുകളില്‍ അത് കൂടുതല്‍ ശ്രദ്ധേയമാക്കാനും അനുവദിക്കുന്നതാണ് ബ്ലോക്ക് ക്വോട്ട്. ഒരു സ്പേസ് നല്‍കിയ ശേഷം കീബോർഡിലുള്ള ‘>’ ചിഹ്നം ടൈപ്പ് ചെയ്‌ത് മെസെജ് അയയ്ക്കാം. മെസെജുകള്‍ ഹൈലൈറ്റ് ചെയ്യാൻ ഇൻലൈൻ കോഡ് ഉപയോഗിക്കാനാവും. എന്താണോ അയക്കാനുള്ളത് അവയ്ക്ക് ശേഷവും മുൻപും ` ചിഹ്നം ഉപയോഗിക്കണമെന്ന് മാത്രം.