
കട്ടപ്പന: ഭാര്യയുമായുള്ള കുടുംബപ്രശ്നം ഒത്തുതീർക്കാൻ ചെന്ന യുവാവിനെ ഭാര്യാ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.
ഒപ്പമുണ്ടായിരുന്ന 12 വയസ്സുള്ള മകനും സോഹദനും പരിക്കേറ്റു. സംഭവത്തില്‍ ഭാര്യാപിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ ടണല്‍ സൈറ്റ് പുരയിടത്തില്‍ രഘു (64), ഇരട്ടയാർ അറയ്ക്കല്‍ സാബു (52), ഇരട്ടയാർ അറയ്ക്കല്‍ സജി (47) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം മാങ്ങാനം വാലുപറമ്ബില്‍ മുരളി, സഹോദരൻ രാഹുല്‍, മുരളിയുടെ 12 വയസ്സുള്ള മകൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കുടുംബപ്രശ്നങ്ങളെ തുടർന്നു മുരളിയും ഭാര്യയും ഒരുവർഷത്തോളമായി അകന്നുകഴിയുകയാണെന്നു പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേക്കുറിച്ചു സംസാരിക്കാനായി ഞായറാഴ്ച വൈകിട്ടാണു മുരളി തന്റെ മക്കളെയും സഹോദരനെയും കൂട്ടി ഇരട്ടയാറിലെ വീട്ടിലെത്തിയത്. അവിടെ ആളില്ലാതിരുന്നതിനാല്‍ ഭാര്യാപിതാവ് രഘുവിന്റെ ബാർബർ ഷോപ്പിലെത്തി.
അവിടെവച്ച് വാക്കുതർക്കമുണ്ടായെന്നും മുരളിയെയും രാഹുലിനെയും രഘു കത്രികകൊണ്ട് കുത്തിപ്പരുക്കേല്പിച്ചെന്നും പൊലീസ് പറഞ്ഞു. ഇതിനിടയില്‍ 12കാരനും പരിക്കേറ്റു. എസ്എച്ച്ഒ എൻ.സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.



