video
play-sharp-fill

വെന്തുരുകി സംസ്ഥാനം; ഇന്നു രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട്; കോട്ടയത്ത് രേഖപ്പെടുത്തിയത് 37.8 ഡിഗ്രി സെല്‍ഷ്യസ്; അടുത്ത മാസം പകുതിയോടെ വേനല്‍മഴയെത്തും

വെന്തുരുകി സംസ്ഥാനം; ഇന്നു രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട്; കോട്ടയത്ത് രേഖപ്പെടുത്തിയത് 37.8 ഡിഗ്രി സെല്‍ഷ്യസ്; അടുത്ത മാസം പകുതിയോടെ വേനല്‍മഴയെത്തും

Spread the love

തിരുവനന്തപുരം: കനത്ത ചൂടില്‍ വെന്തുരുകി കേരളം.

സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ആണ് പല സ്റ്റേഷനുകളിലും ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.

കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം നഗരത്തില്‍ 37.4 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഇതു സാധാരണയിലും 3-4 ഡിഗ്രി കൂടുതലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി നെടുമ്പാശേരി (36.9), നേവല്‍ ബേസ് (35.4), കരിപ്പൂര്‍ എയര്‍പോര്‍ട്ട് (36.5), കോഴിക്കോട് സിറ്റി (36.4) എന്നി സ്റ്റേഷനുകളിലും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.
പുനലൂരില്‍ 37.4 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കനത്ത ചൂടിനെത്തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഇവിടങ്ങളില്‍ സാധാരണയിലും 2-4 ഡിഗ്രി വരെ ചൂട് കൂടാം.