
കൊച്ചി: ടി.പി ചന്ദ്ര ശേഖരൻ വധക്കേസ്, പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കോടതി ഇന്നും വാദം തുടരും.
കൊച്ചിയിലെ കാക്കനാട് ജയിലിലാണ് ഇന്നലെ പ്രതികൾ കഴിഞ്ഞത്. ഇന്ന് രാവിലെ 10.15 – ന് കോടതിയിൽ പ്രതികളെ ഹാജരാക്കി.
ശിക്ഷ വർധിപ്പിക്കാതിരിക്കാൻ എന്തെങ്കിലും കാര്യകാരണങ്ങൾ ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനാണ് പ്രതികൾ തങ്ങൾ നിരപരാധികളാണെന്നും, കുടുംബങ്ങളും മറ്റു ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും വധശിക്ഷ നടപ്പിലാക്കരുതെന്നും പ്രതികൾ കോടതിയെ സമീപിച്ചു.
പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നല്‍കിയ ഹർജികളാണ് കോടതി പരിഗണിച്ചത്. 12ാം പ്രതി ജ്യോതിബാബു ഓണ്‍ലൈനായും മറ്റ് പ്രതികള്‍ നേരിട്ടും തിങ്കളാഴ്ച ഹാജരായി. ഇവരുടെ ശാരീരിക-മാനസിക പരിശോധന റിപ്പോർട്ടുകള്‍ ജയില്‍ സൂപ്രണ്ടുമാർ ഹാജരാക്കിയിരുന്നു.
അഭിഭാഷകരുടെയും പ്രോസിക്യൂഷന്‍റെയും വാദം തുടരാൻ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്ബ്യാർ, കൗസർ എടപ്പകത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അപ്പീല്‍ ഹരജിയില്‍ രണ്ടുപേർ കൂടി കുറ്റക്കാരാണെന്ന് കഴിഞ്ഞയാഴ്ച ഹൈകോടതി വിധിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാക്കനാട് നിന്നും പ്രതികളെ അത്യധികം സുരക്ഷയോടെയാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കൊണ്ടുവന്ന പ്രതികളെ കോടതി ഹാളിലാണ് ഇരുത്തിയത്. ഒപ്പം നാല് പോലീസ് ഉദ്യോഗസ്ഥരെ കാവൽ ഏർ പ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം അസി. പോലീസ് കമ്മീഷണറുടെ നേർത്വത്തിൽ കോടതിയുടെ പുറത്തും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.



