
സ്വന്തം ലേഖകൻ
കുമരകം: ഗവ:ഹൈസ്ക്കൂളിലെ തബീബിയ മരത്തണലിൽ പൂർവ്വ വിദ്യാർത്ഥികൾ കലാമേളയും മാജിക് ഷോയും ഉൾപ്പടെയുള്ള പരിപാടികളുമായി ഒത്തുചേർന്നു. സ്കൂൾ പൂർവ വിദ്യാർത്ഥിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി. കെ ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ പിടിഎ പ്രസിഡന്റും പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡൻ്റും കൂടിയായ മോഹനൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ എം ശാമുവൽ, വി.ജി ശിവദാസ്, പി എസ് സദാശിവൻ, രാജപ്പൻ, രാജിനി ദാമോദരൻ, ജയൻ ഷിബാസ്, പി എസ് രഘു, ജോഷി പറമ്പിൽ, ജോൺ പതിനഞ്ചിൽ, ചന്ദ്രഹാസൻ,രാജു മാത്യു വിശാഖം തറ തുടങ്ങി നിരവധി പേർ അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു.
ഗാനസന്ധ്യയിൽ എൻ ഐ ബാബു, മേഴ്സി, ഓമന ജോഷി, ജിമ്മി മേടയിൽ, കെ എം ശാമുവൽ , പി കെ , ശാന്തകുമാർ, വിജയകുമാർ, അമൃതരാജ്, സുകേഷ് കെ ദിവാകർ, തുടങ്ങിയവരാണ് പങ്കെടുത്തത്. പൂർവ വിദ്യാർത്ഥി സന്തോഷും, മകനും ചേർന്ന് നടത്തിയ മാജിക് ഷോ അത്ഭുത അനുഭവമായി. സ്കൂൾ പ്രധാന അധ്യാപിക പി എം സുനിത, പി ടി എ പ്രസിഡൻ്റ് വി എസ് സുഗേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ സംബന്ധിച്ച പൂർവ്വ വിദ്യാർത്ഥിയും അമേരിക്കൻ പ്രവാസിയുമായ വി എം മാത്യു കിഴക്കേവാലയിലിനെ സ്കൂൾ എച്ച് എം പൊന്നാടയണിയിച്ച് ആദരിച്ചു. സ്ക്കൂൾ വികസനത്തിന് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത അദ്ദേഹം പൂർവ്വകാല സ്കൂൾ ജീവിത അനുഭവങ്ങൾ പങ്കുവെച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


