
സ്വന്തം ലേഖകൻ
കല്യാണ്‍ ജ്വല്ലേഴ്‌സ് അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല അല്ലേ. 1993-ല്‍ ആദ്യ ജ്വല്ലറി ആരംഭിച്ച ടിഎസ് കല്യാണരാമൻ അയ്യർ ഇന്ന് 8000 തൊഴിലാളികളും നൂറില്‍ അധികം ഡീലർഷിപ്പുമായി ഒരു വൻ സ്വർണ സാമ്രാജ്യമാണ് കെട്ടിപ്പടുത്തിയിരിക്കുന്നത്.
മിക്കപ്പോഴും വാർത്തകളില്‍ സജീവമായി നില്‍ക്കുന്ന അദ്ദേഹം ഇപ്പോഴിതാ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ 2023 ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്ക്കാരവും സ്വന്തമാക്കി തിളങ്ങി നില്‍ക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെ മൂന്ന് പുത്തൻ ആഡംബര കാറുകള്‍ ഒരേ ദിവസം വാങ്ങി ഞെട്ടിച്ചിരിക്കുകയാണ് നമ്മുടെ കല്യാണരാമൻ അയ്യർ. അതും ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാറുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന റോള്‍സ് റോയ്‌സിന്റെ കലിനൻ എന്ന ലക്ഷ്വറി എസ്‌യുവിയാണ് വ്യവസായിയും കോടീശ്വരനുമായ അദ്ദേഹം വീട്ടിലെത്തിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കോടികള്‍ വിലമതിക്കുന്ന വലിയ വാഹനങ്ങളാല്‍ കല്യാണ്‍ ഗരാജ് സമ്ബന്നമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇതിനു പുറമെയാണ് പുതിയ മൂന്ന് റോള്‍സ് റോയ്സ് കലിനൻ വ്യവസായി വാങ്ങിയിരിക്കുന്നത്. എസ്‌യുവികള്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമയായ ടിഎസ് കല്യാണരാമൻ അയ്യരുടെ വീട്ടില്‍ എത്തി ഡെലിവറി പൂർത്തിയാക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. eisk77 എന്ന പേജാണ് വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാം പേജില്‍ ഷെയർ ചെയ്തിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം കലിനന്റെ ബ്ലാക്ക് ബാഡ്ജും രണ്ട് സ്റ്റാൻഡേർഡ് കലിനൻ എസ്‌യുവികളുമാണ് ഒരേ ദിവസം ഗരാജില്‍ എത്തിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഒരാള്‍ ഇത്രയും വലിയ വാഹന പർച്ചേസ് നടത്തുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും. കല്യാണരാമൻ അയ്യർ വാങ്ങിയത് കേരളത്തിലെ ആദ്യത്തെ ബ്ലാക്ക് ബാഡ്ജ് കലിനൻ ആണെന്ന സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവരുന്നുണ്ട്. കൂടാതെ 3 കലിനൻ എസ്‌യുവികളുള്ള ആദ്യത്തെ ഗരാജും ഇതാണെന്നതും ഹൈലൈറ്റാവും. റോള്‍സ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്‌ജിന്റെ മാഗ്മ റെഡ് ഓപ്ഷനാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം കലിനന്റെ സ്റ്റാൻഡേർഡ് മോഡലുകള്‍ മിഡ്‌നൈറ്റ് സഫയർ, ഡയമണ്ട് ബ്ലാക്ക് ഷേഡുകള്‍ എന്നിവയിലാണ് ഒരുങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനമാണ് കലിനൻ എന്നതും ഏറെ ശ്രദ്ധേയമാണ്. റോള്‍സ് റോയ്‌സ് എന്ന ആഡംബര കാറുകളുടെ അവസാനവാക്കായ ബ്രാൻഡ് എന്ന നിലയില്‍ ടിഎസ് കല്യാണരാമൻ അയ്യർക്ക് ഈ വാഹന നിർമാതാക്കളോട് പ്രത്യേക പ്രണയമാണുള്ളത്.
ഇതാദ്യമായല്ല അദ്ദേഹം റോള്‍സ് റോയ്സ് വാങ്ങുന്നത്. വ്യവസായ പ്രമുഖന്റെ കളക്ഷനില്‍ ഇതിനകം മൂന്ന് റോള്‍സ് റോയ്സ് സെഡാനുകള്‍ ഉണ്ട്. ഫാൻ്റം സീരീസ് I, രണ്ട് ഫാൻ്റം സീരീസ് II മോഡലുകളാണ് ഇതുവരെ കല്യാണരാമന്റെ യാത്രള്‍ക്ക് കൂട്ടായെത്തിയിരുന്നത്. ഇനി മുതല്‍ ബ്രിട്ടീഷ് ബ്രാൻഡിന്റെ എസ്‌യുവികളും കൂടിയെത്തുമ്ബോള്‍ യാത്രകള്‍ തികച്ചും സുരക്ഷിതവും സൌകര്യപ്രദവുമായിരിക്കും.
സ്റ്റാൻഡേർഡ് കലിലൻ എസ്‌യുവിയുടെ വില കൂടിയതും അല്‍പ്പം കൂടുതല്‍ കരുത്തുറ്റതുമായ പതിപ്പാണ് കലിനൻ ബ്ലാക്ക് ബാഡ്ജ്. ഈ എസ്‌യുവികളുടെ ഇൻ്റീരിയർ ഉടമയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാൻ വരെ കഴിയുമെന്നതും കിടലമാക്കുന്ന കാര്യമാണ്. തെരഞ്ഞെടുക്കുന്ന മെറ്റീരിയലും കസ്റ്റമൈസുകളുടെ തരവും അനുസരിച്ച് കാറിൻ്റെ വില ഇനിയും സാധാരണയില്‍ നിന്നും വർധിക്കുകയും ചെയ്യും.
എസ്‌യുവിയുടെ സ്റ്റാൻഡേർഡ് മോഡലുകള്‍ക്ക് 6.95 കോടി രൂപ മുതലാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം റോള്‍സ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്ജിന് വില കൂടുതലാണ്. ഏകദേശം 10 കോടി രൂപയാണ് ഈ പ്രത്യേക മോഡലിനായി ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന ഏറ്റവും കുറഞ്ഞ എക്‌സ്ഷോറൂം വില. സാധാരണ പതിപ്പിൻ്റെ അതേ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. പക്ഷേ കൂടുതല്‍ പവറും ടോർക്കും സൃഷ്ടിക്കാൻ ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നുവെന്നതാണ് പ്രത്യേകത.



